ഷിരൂരിൽ വീണ്ടും ഇന്ന് തിരച്ചിൽ – ക്രെയിൻ കൊണ്ടുവരും
അങ്കോല: ഉത്തര കർണാടക ദേശീയ പാതയിലെ അങ്കോലയില്‍ മണ്ണിടിച്ചലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. നാവിക സേനയിലേയും ഈശ്വർ മല്‍പ്പെ സംഘത്തിലെയും മുങ്ങല്‍ വിദഗ്ധർ നദിയില്‍ മുങ്ങി പരിശോധന നടത്തും. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ അർജുൻ്റെ വാഹനത്തിൻ്റെ ഹൈഡ്രോളിക്ക് ജാക്കിയും മരത്തടി കെട്ടാൻ ഉപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും പത്ത് മണിയോടെ പരിശോധനയ്ക്ക് എത്തും. സ്വാതന്ത്ര്യ ദിന പരിപാടികളായതിനാല്‍ ഇന്നലെ തിരച്ചില്‍ നടന്നിരുന്നില്ല.
തിങ്കളാഴ്ച ഗോവയില്‍ നിന്നും ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയില്‍ മുങ്ങല്‍ വിദഗ്ധരായിരിക്കും തിരച്ചില്‍ നടത്തുക. അനുമതി ലഭിച്ചാല്‍ നേവിയും തിരച്ചിലിനെത്തും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക. മണ്ണിടിച്ചിലില്‍ വെള്ളത്തില്‍ പതിച്ച വലിയ കല്ലുകള്‍ നീക്കാൻ സാധിച്ചാലേ ലോറിയുെട സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കൂവെന്ന് ഈശ്വർ മല്‍പ്പെ പറയുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അർജുനേയും തടകയറ്റി വന്ന ലോറിയേയും