കൊച്ചി കായലിൽ കാണാതായ ടാൻസാനിയൻ നാവികനായി തിരച്ചിൽ തുടരുന്നു

കൊച്ചി : കൊച്ചി കായലിൽ കാണാതായ ടാൻസാനിയൻ നാവികനായി തിരച്ചിൽ തുടരുന്നു. ടാൻസാനിയൻ കേഡറ്റ് അബ്ദുൾ ഇബ്രാഹിം സാലെയെയാണ് കാണാതായിരിക്കുന്നത്. വെണ്ടുരുത്തി പാലത്തിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ടാൻസാനിയ പൗരനായ നാവികൻ കായലിലേക്ക് ചാടിയത്. നാവികസേനയാണ് തിരച്ചിൽ പുനരാരംഭിച്ചിരിക്കുന്നത്.
പരിശീലനത്തിനിടെയാണ് കൊച്ചിയിൽ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായിരിക്കുന്നത്. ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു അബ്ദുൾ ഇബ്രാഹിം .