x
NE WS KE RA LA
Kerala

കോഴിക്കോട് റോഡിലേക്ക് തെങ്ങുവീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട് റോഡിലേക്ക് തെങ്ങുവീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
  • PublishedMay 26, 2025

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡിലേക്ക് തെങ്ങുവീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുന്നുമ്മായിന്റെവിട മീത്തല്‍ പവിത്രനാണ്(64) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത് . കൊറ്റിയാംവെള്ളി ഭാഗത്ത് നിന്നും വില്ല്യാപ്പള്ളിയിലേക്ക് വരികയായിരുന്നു പവിത്രന്‍. അതിനിടയിലാണ് അപകടമുണ്ടായത്. കുനിത്താഴ എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പരിക്കേറ്റ പവിത്രനെ ഉടന്‍ തന്നെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *