കോഴിക്കോട് ദേശീയ പാതയിൽ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞു; വയോധികന് പരിക്ക്

കോഴിക്കോട്: ദേശീയ പാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞു. വയോധികന് പരിക്ക്. അടിവാരം വള്ളിയാട് സ്വദേശിയായ അമ്മദ് കോയക്കാണ് (74) സംഭവത്തിൽ പരിക്കേറ്റത്. ദേശീയ പാത 766ൽ താമശ്ശേരി ചുങ്കം കെ.എസ്.ഇ.ബി ഓഫീസിന് സമീപം റോഡിൽ രൂപപ്പെട്ട കൂറ്റൻ വിള്ളലിൽ സ്കൂട്ടർ ചാടി അപകടത്തിൽ പെടുകയായിരുന്നു.
അടിവാരത്തു നിന്നും നരിക്കുനിയിലേക്ക് പോകുമ്പോഴാണ് അപകടം. റോഡിന്റെ പാതി ഭാഗത്ത് വിള്ളൽ രൂപപ്പെട്ടിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും കുഴിയടക്കാൻ യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും. ദിവസേന നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു.