അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്: 3 വിദ്യാർത്ഥികൾ മരിച്ചു
അമേരിക്ക: വിസ്കോൺസിനിലെ സ്കൂളിൽ വെടിവെപ്പ്. സംഭവത്തിൽ 3 പേർ കൊല്ലപ്പെട്ടു. അധ്യാപികയും വിദ്യാർത്ഥിയും ഉൾപ്പെടെ 3 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വെടിയുതിർത്തത് പതിനേഴുകാരിയെന്ന് പൊലീസ്. കൂടാതെ അക്രമിയും മരിച്ച നിലയിലെന്ന് പൊലീസ് പറയുന്നു.അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അതുപോലെ സംഭവത്തിൽ ആറ് വിദ്യാർത്ഥികൾക്കും പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. എൽകെജി മുതൽ 12 വരെയുള്ള 400 വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയിൽ 17 വയസുള്ള ഒരാൾക്ക് നിയപരമായി തോക്ക് കൈവശം വെക്കാൻ അധികാരമില്ല. ഈ വര്ഷം യുഎസിൽ 322 സ്കൂളുകളിലാണ് വെടിവെപ്പ് നടന്നത്. 2023ൽ 349 വെടിവെപ്പുകളാണുണ്ടായത്