കോഴിക്കോട്: തിരുവമ്പാടിയില്‍ സ്കൂള്‍ ബസ് മതിലില്‍ ഇടിച്ചു അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. തിരുവമ്പാടി സേക്രഡ് ഹാർട് യുപി സ്കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ കുട്ടികളെ തിരുവമ്ബാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.
തൃശ്ശൂരില്‍ കെഎസ്‌ആർടിസി ബസും അപകടത്തില്‍പെട്ടു. വടക്കാഞ്ചേരി അകമല ഫ്ലൈവെല്‍ വളവില്‍ നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ഡിലക്സ് ബസ് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സുല്‍ത്താൻ ബത്തേരി-കൊട്ടാരക്കര റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.