സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

പത്തനംതിട്ട: മൂക്കന്നൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ സ്കൂള്‍ ബസ് ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും നിസാര പരിക്ക്. ജ്ഞാനഗുരുകുലം സ്കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. നിലവില്‍ അഞ്ചില്‍ അധികം കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി.