x
NE WS KE RA LA
Uncategorized

സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • PublishedJanuary 22, 2025

കൊച്ചി: എറണാകുളം വൈപ്പിനിൽ താത്കാലിക സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ നായരമ്പലം സ്വദേശി ലിൻസൺ ടി. പിയാണ് മരിച്ചത്. സ്കൂളിന് പുറത്തുള്ള ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത വണ്ടിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കാനോസ സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന ബസ് ഡ്രൈവർ ആണ് ലിൻസൺ. യുവാവിന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി സൂചനകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *