ഇടുക്കി: മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്കൂള്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്കൂളിലെ സ്കൂള്‍ ബസ് ആണ് കത്തിനശിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്കൂള്‍ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂര്‍ക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ് കത്തിയത്. 25 കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കല്ലൂര്‍ക്കാട് എത്തിയപ്പോഴാണ് ബസ്സിന്റെ മുന്നില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികളെ ഇറക്കിയതോടെ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി തീയണച്ചു. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.
Recent Posts
- ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു
- കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ചു; ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു
- കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; 2 തമിഴ് സ്ത്രീകൾ പിടിയിൽ
- ജില്ലാ സെക്രട്ടറിയോട് വിരൽചൂണ്ടി സംസാരിച്ചു; സിഐടിയു നേതാവിനെ പുറത്താക്കി
- ഷൈൻ ടോം ചാക്കോ കേസ്; എക്സൈസ് സ്വന്തം നിലയിൽ കേസ് അന്വേഷിക്കും, മന്ത്രി എം ബി രാജേഷ്
Recent Comments
No comments to show.