x
NE WS KE RA LA
Kerala Politics

സന്ദീപ് വാര്യർ ഇനി കോൺഗ്രസിനൊപ്പം; ഷാളണിയിച്ച് നേതാക്കൾ

സന്ദീപ് വാര്യർ ഇനി കോൺഗ്രസിനൊപ്പം; ഷാളണിയിച്ച് നേതാക്കൾ
  • PublishedNovember 16, 2024

പാലക്കാട്: ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.ദീപാദാസ് മുൻഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ സ്വീകരിക്കാൻ അണിനിരന്നത്. വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തിൽ നിന്നും സാഹോദര്യത്തിൻ്റെ രാഷ്ട്രീയത്തിലേക്കെത്തിയ സന്ദീപ് വാര്യർക്ക് സ്വാഗതമെന്നായിരുന്നു സംഭവത്തിൽ വി ഡി സതീശൻ്റെ പ്രതികരണം.ഒപ്പം സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് കെ സുധാകരൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *