x
NE WS KE RA LA
Accident Kerala

ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു

ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു
  • PublishedApril 16, 2025

പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു കർണാടക സ്വദേശിയായ തീർത്ഥാടകൻ മാരുതി ഹരിഹരൻ (40) ആണ് മരിച്ചത്. മൃതദേഹം മുക്കോട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു . ഇന്ന് പുലര്‍ച്ചെ 6.30ഓടെ എരുമേലി കഴിഞ്ഞുള്ള അട്ടിവളവിൽ വെച്ചാണ് അപകടമുണ്ടായിരിക്കുന്നത്.

വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിനടിയിൽ കുടുങ്ങിയ ഒരു തീര്‍ത്ഥാടകന്‍റെ പരിക്ക് അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *