x
NE WS KE RA LA
Accident Kerala

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു തീർഥാടകൻ മരിച്ചു

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു തീർഥാടകൻ മരിച്ചു
  • PublishedDecember 4, 2024

കൊല്ലം: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. തീർഥാടകൻ ധനപാൽ ആണ് മരിച്ചത് . സംഭവത്തിൽ 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒപ്പം അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. സേലം സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്.

ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30ഓളം പേർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *