ശബരിമല സ്വര്‍ണക്കൊള്ള; മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല: ചെന്നിത്തല
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ലെന്നും. സർക്കാർ വിരുദ്ധ വികാരം ശക്തമാണെന്നും. കോടിക്കണക്കിനു ആളുകളുടെ വികാരം വ്രണപ്പെടുത്തി. അന്തർ ദേശീയ സംഘങ്ങൾക്കുള്ള ബന്ധം അന്വേഷിക്കണം. എസ് ഐ ടി യ്ക്ക് അടുത്ത ദിവസം മൊഴി നൽകും. മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല.തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിക്കും. നിർണായകമായകാര്യങ്ങൾ വെളിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.