x
NE WS KE RA LA
Kerala Latest Updates

ശബരിമല സ്വർണപ്പാളി കവർച്ച കേസ്; ദേവസ്വം മുൻ സെക്രട്ടറി ജയശ്രീയെ അറസ്റ്റ് ചെയ്യും

ശബരിമല സ്വർണപ്പാളി കവർച്ച കേസ്; ദേവസ്വം മുൻ സെക്രട്ടറി ജയശ്രീയെ അറസ്റ്റ് ചെയ്യും
  • PublishedNovember 13, 2025

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കവർച്ച കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും തിരുവാഭരണം കമീഷണറുമായിരുന്ന എസ് ജയശ്രീയുടെ അറസ്റ്റ് ഉടൻ. കോൺഗ്രസ് അനുകൂലിയുമായിരുന്ന ജയശ്രീയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളി .

സംഭവത്തിൽ നാലാം പ്രതിയാണ് ജയശ്രീ. സ്വർണപ്പാളി നവീകരണത്തിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടരുതെന്ന് 2019 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനമെടുത്ത് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറിയായ എസ്‌ ജയശ്രീ തിരുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൾ കൊടുത്തുവിടാൻ നിർദേശം നൽകിയെന്നും അന്വേഷണ സംഘം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *