നടുറോഡിൽ റോട്ട്‍വീലർ നായകളുടെ ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

ചെന്നൈ: ചെന്നൈ വണ്ണാരപ്പേട്ടിൽ നടുറോഡിൽ റോട്ട്‍വീലർ നായകളുടെ ആക്രമണം. ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കയ്യിൽ സാരമായി മുറിവേറ്റിട്ടുണ്ട്. വീട്ടിൽ വളർത്തുന്ന 5 നായ്ക്കളുമായി റോഡിലെത്തിയതായിരുന്നു 11കാരൻ. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. ജംഗ്ഷനോട് ചേർന്ന സ്ഥലത്ത് ഓട്ടോ സ്റ്റാന്റും പ്രവർത്തിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന ഡ്രൈവറെയാണ് റോട്ട് വീലർ നായ്ക്കൾ ആക്രമിച്ചിരിക്കുന്നത്.
ഇയാളുടെ ദേഹത്തേക്ക് നായകൾ ചാടിവീഴുകയായിരുന്നു. ആളുകൾ ബഹളം വെച്ച്, വളരെ ബുദ്ധിമുട്ടിയാണ് നായ്ക്കളുടെ പിടിയിൽ നിന്ന് ഓട്ടോ ഡ്രൈവറെ രക്ഷിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.