x
NE WS KE RA LA
Kerala

ആശാ ഭവന് കരുതലായിറോട്ടറി സൗത്ത് : സി എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്താൻ സന്നദ്ധ സംഘടനകൾമുന്നോട്ട് വരണം : വി കെ സി മമ്മദ് കോയ

ആശാ ഭവന് കരുതലായിറോട്ടറി സൗത്ത് : സി എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്താൻ സന്നദ്ധ സംഘടനകൾമുന്നോട്ട് വരണം : വി കെ സി മമ്മദ് കോയ
  • PublishedMay 3, 2025

കോഴിക്കോട് :കോർപ്പറേറ്റ് കമ്പിനികൾ അവരുടെ ലാഭത്തിൽ നിന്നും സി എസ് ആർ ഫണ്ട് നൽകണമെന്ന് സർക്കാർ നിർബന്ധമാക്കിയതിനാൽ അവ അനാഥ മന്ദിരങ്ങളിൽ
ഉപയോഗപ്പെടുത്താൻ
സന്നദ്ധ സംഘടനകൾ
മുന്നോട്ട് വരണമെന്ന്
വി കെ സി മമ്മദ് കോയ അഭിപ്രായപ്പെട്ടു.
റോട്ടറി ക്ലബ് സൗത്ത് വെള്ളിമാട് കുന്ന് ആശാഭവന് അവശ്യ സാധനങ്ങൾ കൈമാറുന്ന
ചടങ്ങ്
“സ്മൃതി പഥം ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തെ ഭയന്നാണ് ഒരു വിഭാഗം സഹായം ചെയ്യുന്നതെങ്കിൽ നിയമത്തെ ഭയന്ന് സഹായം ചെയ്യുന്നവരുണ്ട് , സഹായം ചെയ്യാൻ കൂടുതൽ പേർ മുന്നോട്ട് വരുന്ന ഈ കാലഘട്ടത്തിൽ അർഹ തപ്പെട്ടവരെ കുറിച്ച് സഹായം ചെയ്യുന്ന സ്ഥാപനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരേണ്ടത് റോട്ടറി ക്ലബ്ബ് പോലുള്ള സംഘടനകളുടെ ഉത്തരവാദിത്വം കൂടിയാണെന്ന് വി കെ സി കൂട്ടിച്ചേർത്തു.
ആശാ ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ
റോട്ടറി ക്ലബ്ബ് സൗത്ത് പ്രസിഡണ്ട് പി സി കെ രാജൻ അധ്യക്ഷത വഹിച്ചു.
വിജിലൻസ് സൂപ്രണ്ട് പി എം പ്രദീപ് , ആർ കെ രാധാകൃഷ്ണൻ, കെ രാധാകൃഷ്ണൻ ,
ജോബിൻ ബോസ് , നാനാ ശാന്ത് , എ നിഷാന്ത് , ഭവിൻ ദേശായി എന്നിവർ പ്രസംഗിച്ചു.
ആശാഭവൻ സൂപ്രണ്ട് ഡോ എം ഐശ്യര്യ സ്വാഗതവും റോട്ടറി സൗത്ത് സെക്രട്ടറി എം വിപിൻ രാജ് നന്ദിയും പറഞ്ഞു.
5 കട്ടിൽ, 5 സീലിങ് ഫാൻ , 8 എക്സോസ് ഫാൻ , 10 ട്യൂബ് ലൈറ്റ് , 10 എൽ ഇ ഡി ബൾബ് , 2 എമർജൻസി ലാംബ് എന്നിവയാണ് സ്മൃതി പഥം പദ്ധതിയുടെ കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *