x
NE WS KE RA LA
Kerala

റൊട്ടറി കാലിക്കറ്റ്‌ സൈബർ സിറ്റി ബെഡ്ഷീറ്റ് നൽകി

റൊട്ടറി കാലിക്കറ്റ്‌ സൈബർ സിറ്റി ബെഡ്ഷീറ്റ് നൽകി
  • PublishedFebruary 28, 2025

കോഴിക്കോട് : റോട്ടറി ക്ലബ്ബ് കാലിക്കറ്റ്‌ സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ ബേപ്പൂർ മണ്ഡലം ഡെവലപ്പ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് ആൻ്റ് മെഡിക്കൽ സെൻ്ററിന് ബെഡ്ഷീറ്റ് സമ്മാനിച്ചു.
റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ റിട്ട. ഡോ. സന്തോഷ്‌ ശ്രീധർ ബിഎംഡിഎംസിടി ചെയർമാനും മുൻ എം എൽ എ യുമായ വി കെ സി മാമ്മദ്കോയക്ക് 100 പേർക്കുള്ള ബെഡ്ഷീറ്റ് കൈമാറി. ചടങ്ങിൽ റോട്ടറി സൈബർ സിറ്റി പ്രസിഡന്റ്‌ സക്കീർ ഹുസൈൻ മുല്ലവീട്ടിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സൈബർ സിറ്റി സെക്രട്ടറി നബീൽ വി ബഷീർ, ട്രഷറർ അബ്ദുൽ വഹാബ് കെ കെ , പ്രോഗ്രാം ചെയർമാൻ സന്നാഫ് പാലക്കണ്ടി, ബിഎംഡിഎംസിടികൺവീനർ ഉദയകുമാർ, അബ്ദുറഹ്മാൻ മുല്ലവീട്ടിൽ, മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *