റൊണാള്‍ഡോ അല്‍ നസര്‍ വിട്ടേക്കുമെന്ന് സൂചന
റിയാഗദ്: സൗദി ക്ലബ് അല്‍ നസറുമായുള്ള കരാര്‍ ജൂണ്‍ 30ന് അവസാനിക്കാനിരിക്കെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിട്ടേക്കുമെന്ന് സൂചന. കരാര്‍ ഒരുവര്‍ഷംകൂടി നീട്ടാന്‍ അല്‍ നസര്‍ പോര്‍ച്ചുഗലുകാരന് വന്‍ തുക വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, ഇതുവരെ സമ്മതം മൂളിയിട്ടില്ല. അതേസമയം, ബ്രസീല്‍ ഫുട്ബോള്‍ ലീഗില്‍നിന്ന് ഒരു ക്ലബ് റൊണാള്‍ഡോയ്ക്കായി രംഗത്തെത്തിയതായി അഭ്യൂഹമുണ്ട്. എന്നാല്‍ ക്ലബിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.അടുത്തമാസം നടക്കുന്ന ക്ലബ് ലോകകപ്പില്‍ ബ്രസീല്‍ ലീഗില്‍നിന്ന് നാല് ക്ലബ്ബുകളാണ് കളിക്കുന്നത്.ബൊട്ടാഫോഗോ, ഫ്ളെമംഗോ, ഫ്ളുമിനെസ്, പല്‍മെയ്റാസ് ക്ലബ്ബുകളാണ് അവ.
സൗദി ലീഗില്‍ റൊണാള്‍ഡോയ്ക്ക് പ്രധാന നേട്ടങ്ങളില്ല. എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ ജപ്പാന്‍ ക്ലബ് കവാസാക്കിയോട് തോറ്റ് അല്‍ നാസര്‍ പുറത്തായത് നാല്‍പ്പതുകാരനെ നിരാശനാക്കിയിരുന്നു. സീസണില്‍ 39 കളിയില്‍ 33 ഗോളാണ് നേടിയത്.