കോഴിക്കോട്: നാദാപുരത്ത് വീട്ടിൽ മോഷണം. പുറമേരി കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് കള്ളൻ കയറിയത്. സംഭവത്തിൽ 18 പവൻ സ്വർണം കളവ് പോയതായി വീട്ടുകാർ പറഞ്ഞു . പുലർച്ചെ മുൻവശത്തെ ജനൽവാതിൽ കുത്തി തുറന്ന് താക്കോലെടുത്ത് വീട് തുറന്നാണ് കള്ളൻ വീട്ടിനുള്ളിൽ കയറിയിരിക്കുന്നത് .
മേശയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചിരിക്കുന്നത്. വീട്ടമ്മയുടെ കാലിൽ ഉണ്ടായിരുന്ന പാദസരങ്ങളും കള്ളൻ കൊണ്ടുപോയി. സിസിടിവി തുണി കൊണ്ട് മറച്ചാണ് കള്ളൻ മോഷണം നടത്തിയിരിക്കുന്നത് . അതിനാൽ, മോഷ്ടാവിന്‍റെ ദൃശ്യം പതിഞ്ഞിട്ടില്ല. വിരലടയാള വിദഗ്ധർ എത്തി തെളിവ് ശേഖരിക്കാൻ തുടങ്ങി. സംഭവത്തിൽ നാദാപുരം പൊലീസാണ് കേസ് അന്വേഷിക്കുകയാണ്.