കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ മട്ടന്നൂരില്‍ റോഡ് തകര്‍ന്നു. ഒരു കാര്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. മട്ടന്നൂര്‍ ഇരിയ്ക്കൂര്‍ റോഡിലാണ് സംഭവം സമീപത്തെ കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. കനത്ത മഴയാണ് ജില്ലയില്‍ ഉണ്ടാകുന്നത്. കൊട്ടാരം പെരിയത്ത് എന്ന സ്ഥലത്താണ് സംഭവം. കൃഷിയിടങ്ങളിലും വ്യാപക നാശ നഷ്ടവും സംഭവിച്ചു. 200 ഓളം വീടുകള്‍ള്ള കേടുപാടുകള്‍ സംഭവിച്ചു.കൊട്ടാരം-പെരിയത്തില്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തി. നിരവധി വീടുകളിലേക്കുള്ള റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. വീടുകളിലേക്കും വെള്ളം കയറുന്ന സാഹചര്യമാണ്.
നായിക്കാലിയില്‍ പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് റോഡ് നിര്‍മാണം നടക്കുന്ന ഭാഗം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇവിടെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. ഇതേത്തുടര്‍ന്ന് ഇതുവഴി ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. നായിക്കാലി, പാണലാട് മേഖലകളില്‍ വന്‍തോതില്‍ കൃഷിനാശവുമുണ്ടായി. വാഴ, പച്ചക്കറി, മരച്ചീനി കൃഷികളാണ് വെള്ളം കയറി നശിച്ചത്. പാണലാട്-ആയിപ്പുഴ-ഇരിക്കൂര്‍ റോഡില്‍ പാറക്കണ്ടിതാഴെയില്‍ റോഡില്‍ വെള്ളം കയറി.