x
NE WS KE RA LA
Kerala

കേരള തീരത്ത് കടലാക്രമണ സാധ്യത; വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ട്

കേരള തീരത്ത് കടലാക്രമണ സാധ്യത; വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ട്
  • PublishedMay 26, 2025

തിരുവനന്തപുരം: കേരള തീരത്ത് നാളെ രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം- കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം- ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ- ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, എറണാകുളം- മുനമ്പം മുതൽ മറുവക്കാട് വരെ, തൃശൂർ- ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ, മലപ്പുറം- കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ, കോഴിക്കോട്- ചോമ്പാല മുതൽ രാമനാട്ടുകര വരെ, കണ്ണൂർ- വളപട്ടണം മുതൽ ന്യൂമാഹി വരെ, കാസർകോട്- കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിലും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *