x
NE WS KE RA LA
Crime Kerala

കണ്ണൂരിൽ ലൈസൻസില്ലാത്ത തോക്കുമായി റിട്ട. എസ്ഐ അറസ്റ്റിൽ

കണ്ണൂരിൽ ലൈസൻസില്ലാത്ത തോക്കുമായി റിട്ട. എസ്ഐ അറസ്റ്റിൽ
  • PublishedApril 24, 2025

കണ്ണൂർ: കണ്ണൂരിൽ ലൈസൻസില്ലാത്ത തോക്കുമായി റിട്ട. എസ്ഐ അറസ്റ്റിൽ. വാരം സ്വദേശി സെബാസ്റ്റ്യനാണ് പിടിയിലായിരിക്കുന്നത്. അപകടത്തിൽപ്പെട്ട കാറിൽ നാട്ടുകാരാണ് നാടൻ തോക്ക് കണ്ടെത്തിയത്. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തുകയും. പരിശോധനയിൽ നാടൻ തോക്കിന് പുറമെ മൂന്ന് തിരകളും ഇയാളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

ഇന്നലെ രാത്രി സെബാസ്റ്റ്യൻ ഓടിച്ച കാർ കാടാങ്കോട് കുഴിയിൽ വീണ് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവ സമയം സെബാസ്റ്റ്യൻ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സിഐ ആസാദും സംഘവുമെത്തി പരിശോധിച്ചപ്പോൾ പന്നിയെ വെടിവെക്കാൻ വന്നതാണെന്നാണ് സെബാസ്റ്റ്യൻ നൽകിയ മൊഴി. സംഭവത്തിൽ ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ചതിന് അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *