x
NE WS KE RA LA
Uncategorized

ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍

ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍
  • PublishedFebruary 11, 2025

കാൺപൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റൽ മുറിയിലെ സീലിംഗിൽ തൂങ്ങി മരിച്ച നിലയില്‍. കെമിസ്ട്രി ഗവേഷക വിദ്യാര്‍ത്ഥി അങ്കിത് യാദവിനെ (24) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോള്‍ അങ്കിത് ഫോണ്‍ എടുത്തില്ല. എറെ നേരം തട്ടി വിളിച്ചിട്ടും മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് വന്ന് പരിശോധന നടത്തി.

വൈകിട്ട് 5 മണിയോടെയാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് വിവരം ലഭിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാൺപൂർ ഐഐടിയിലെ അധികാരികൾ വാതിൽ തകർത്ത് മൃതദേഹം പുറത്തെടുക്കുകയും. തെളിവായി വീഡിയോ എടുക്കുകയും ചെയ്തിരുന്നുവെന്ന് അഡീഷണൽ ഡിസിപി (വെസ്റ്റ്) വിജേന്ദ്ര ദ്വിവേദി റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആണ് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞത്.

പ്രാഥമിക അന്വേഷണത്തിന് ശേഷമേ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമാകൂവെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *