റെൻഡറിംഗ് ഓണേഴ്‌സ് അസോസിയേഷൻ ഓഫ് കേരള സമരത്തിലേക്ക്

കോഴിക്കോട് : മാലിന്യ സംസ്ക്കരണത്തിലെ 45% കൈകാര്യം ചെയ്യുന്ന അറവ്മാലിന്യ സംസ്കരണ പ്ലാൻറുകളെ സാമൂഹ്യ ദ്രോഹികളായി ചിത്രീകരിക്കുന്ന പ്രവണത സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ പദ്ധതിയുടെ ശരിയായ ഉദ്ദേശ്യം ജനങ്ങളിലെത്തിക്കാൻ ആരുടെ ഭാഗത്തു നിന്നും ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നും. വ്യവസായികളെ കടുത്ത മാനസിക പ്രതിസന്ധിയിലും സാമ്പത്തിക പ്രതിസന്ധിയിലും ആത്മഹത്യയിലോക്ക് വരെ തള്ളി വിടുന്ന ഒരു പ്രവണത മാറ്റണമെന്നും ആവശ്യപ്പെട്ട് കൊണ്ട്
22-03-2025 മുതൽ ഈ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ കേരളത്തിലെ 45% മാലിന്യം കൈകാര്യം ചെയ്യുന്ന തങ്ങളുടെ സംഘടനയിലെ എല്ലാ പ്ലാന്റുകളും നിർത്തി വെച്ച് അറവ്മാലിന്യ സംസ്കരണ പ്ലാൻറുകളുടെ അസോസിയേഷൻ സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള 38 സ്ഥാപനങ്ങൾ അടച്ചിടും.
മാസിക ബുദ്ധിമുട്ടിനെക്കാൾ കൂടുതൽ സംഘടനയിൽപ്പെട്ട ബീറ്റൺ ഏജ് അഗ്രോ ഫുഡ്സ് സ്ഥാപനത്തിലെ ഏഴോളം വാഹനങ്ങൾ ബലമായി തടഞ്ഞുവെക്കുകയും തൊഴിലാളികളെ അതി സൂരമായി കൂട്ടംകൂടി സാമൂഹിക ദ്രോഹികൾ എന്ന രീതിയിൽ മർദിക്കുകയും സ്ഥാപനത്തിലെ കളക്ഷൻ രൂപയായ 174500 രൂപ അപഹരിക്കുകയും ചെയ്തു. സംഭവത്തിൽ 8 തൊഴിലാളികൾ നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവം കഴിഞ്ഞ് 12 മണിക്കൂർ കഴിഞ്ഞിട്ട് പോലും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സ്ഥാപനം പൂട്ടിയിടുക എന്ന മറുപടി മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നും കിട്ടിയ മറുപടിയെന്ന് അറവ്മാലിന്യ സംസ്കരണ പ്ലാൻറുകളുടെ അസോസിയേഷൻ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ സുജീഷ് യൂജിൻ ജോൺസൺ, അമർ ഷാരൂഖ്, ചന്ദ്രൻ എന്നിവർ പങ്കെടുത്തു