തിരുവനന്തപുരം : ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ ഈരാറ്റുപേട്ട ഇൻസ്പെക്ടർക്ക് മുന്നിൽ പി സി ജോർജ് ഇന്ന് ഹാജരാകും. രാവിലെ പത്ത് മണിക്ക് ബിജെപി പ്രവർത്തകർക്കൊപ്പമാകും പി സി ജോർജ് പൊലീസ് സ്റ്റേഷനിലെത്തുക. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം തേടി. ജനുവരി അഞ്ചിനാണ് സംഭവം നടന്നത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യപേക്ഷ തള്ളുകയും ചെയ്തിരുന്നു.
Recent Posts
- കൊച്ചുമകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
- ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിലായ യുവതിക്ക് ദാരുണാന്ത്യം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
- കിഷ്ത്വാറിൽ രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു
- പിക്കപ്പ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ച് സൈക്കിളിന് മുകളിലേക്ക് വീണു; 10-ാംക്ലാസുകാരന് ദാരുണാന്ത്യം
- വടക്കഞ്ചേരിയിൽ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്
Recent Comments
No comments to show.