പത്തനംതിട്ട: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത് മതത്തിൻ്റെ പേരിലല്ലെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ആക്രമണത്തിൽ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണങ്ങളെ നേരിടണമെന്നും എം എം ബേബി വ്യക്തമാക്കി .
ആക്രമണം ഉണ്ടായപ്പോൾ മുസ്ലിം മതവിശ്വാസിയായ ഒരാൾ ആക്രമണത്തിൽ നിന്നും ഒരാളെ രക്ഷപ്പെടുത്തിയെന്നും. അയാളെയും ഭീകരർ കൊലപ്പെടുത്തി. മതത്തെ ഉപയോഗിച്ച് ജനങ്ങളിൽ പിളർപ്പ് ഉണ്ടാക്കുന്ന ആർഎസ്എസ്സിനെ എതിർക്കണമെന്നും കേന്ദ്ര ഭരണത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും എം എ ബേബി പറഞ്ഞു.