x
NE WS KE RA LA
Kerala

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
  • PublishedJune 6, 2025

മാനന്തവാടി: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. പയോട് ലക്ഷ്മിസദനില്‍ രാധാമണിയുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.

ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ശബ്ദം കേട്ട് മകന്‍ അനില്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് അടുക്കളയിൽ പുക നിറഞ്ഞത് കണ്ടത്. ഉടന്‍ അയല്‍വാസിയായ മാനന്തവാടി പ്രൊബേഷന്‍ എസ്‌ഐ രാം ലാലിനെ വിവരം അറിയിച്ചു.

പൊട്ടിത്തെറിയില്‍ മിക്‌സി, ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, സ്റ്റൗ, അടുക്കളയിലെ കബോര്‍ഡ് അടക്കമുള്ളവ പൂര്‍ണ്ണമായും കത്തിനശിച്ചു. വീടിന്റെ വയറിംഗും ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ഫ്രിഡ്ജിനുള്ളിലെ വയര്‍ ഷോര്‍ട്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരങ്ങൾ .

Leave a Reply

Your email address will not be published. Required fields are marked *