ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് ഹോട്ടലുകൾക്കും മറ്റും ആശ്വാസമായി. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായി കുറച്ചു .
അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ ആറ് രൂപ തോതിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു.2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.
എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.