റേഷൻ പ്രതിസന്ധി :ധന മന്ത്രി ഇടപ്പെട്ടു ; തീരുമാനം വൈകിട്ട്

തിരുവനന്തപുരം: റേഷൻ വ്യാപാരി സംഘടനകളുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ധനകാര്യ മന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും നേതൃത്വത്തിൽ ഇന്ന് വ്യാപാരി സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. രണ്ടു മണിയോടെ ഓൺലൈൻ ആയിട്ടാണ് ചർച്ച നടത്തുക. അതുപോലെ വേതന പാക്കേജ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയിൽ പ്രധാന വിഷയമാകും.
അതുപോലെ ഈ മാസം 27 മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിടും എന്ന് റേഷൻ വ്യാപാരി സംഘടന പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതിന് പിന്നാലെയാണ് ധനമന്ത്രിയും ഭക്ഷ്യ മന്ത്രിയും വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.