റാപ്പര്‍ ഡബ്‌സിയെ അറസ്റ്റ് ചെയ്തു

മലപ്പുറം:സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ റാപ്പര്‍ ഡബ്‌സി എന്ന മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ചങ്ങരംകുളം പോലീസ് ആണ് ഡബ്സിയെ അറസ്റ്റുചെയതത്. ഡബ്സിക്കൊപ്പം മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റേയും പിതാവിന്റേയും പരാതിയില്‍ ചങ്ങരംകുളം പോലീസ് ഡബ്സിയേയും സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റുരേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.