x
NE WS KE RA LA
Crime Kerala

എറണാകുളത്ത് സഹോദരിമാരായ കുട്ടികൾക്കെതിരായ പീഡനം; അമ്മക്ക് പങ്കുണ്ടെന്ന് പൊലീസ്

എറണാകുളത്ത് സഹോദരിമാരായ കുട്ടികൾക്കെതിരായ പീഡനം; അമ്മക്ക് പങ്കുണ്ടെന്ന് പൊലീസ്
  • PublishedMarch 21, 2025

എറണാകുളം : കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവം. അമ്മക്ക് പങ്കുണ്ടെന്ന് പൊലീസ്. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ധനേഷ് മൊഴി നല്‍കി. പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്താണ് ധനേഷ്. 10 ഉം 12 ഉം വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിനിരയായിരിക്കുന്നത്.

സംഭവത്തിൽ സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് അമ്മയുടെ സുഹൃത്തായ ധനേഷ് കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചിരിക്കുന്നത്. കുട്ടികളിൽ ഒരാൾ ഈ വിവരം ഒരു പേപ്പറിൽ എഴുതി സ്കൂളിലെ കൂട്ടുകാരിക്ക് കൊടുക്കുകയും. ഇത് അധ്യാപികയുടെ കൈവശം കിട്ടുകയും. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പോക്സോ കേസിന് പുറമെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും. കൂടുതൽ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് പ്രതി ആവശ്യപ്പെട്ടെന്ന് പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ പറഞ്ഞു. രണ്ട് വര്‍ഷമായി കുട്ടികളെ ഇയാള്‍ പീഡനത്തിനിരയാക്കിയെന്നും പൊലീസ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *