x
NE WS KE RA LA
Uncategorized

രഞ്ജിത്തിന്റെ അപകട മരണം കരാറുകാരൻ്റെ അനാസ്ഥ ; ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി

രഞ്ജിത്തിന്റെ അപകട മരണം കരാറുകാരൻ്റെ അനാസ്ഥ ; ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി
  • PublishedFebruary 10, 2025

കോഴിക്കോട് : ചേവരമ്പലം നാഷണൽ ഹൈവേയിൽ ഇരുചക്ര വാഹനം റോഡിന് വശത്തെ
ഗർത്തത്തിൽ വീണ് ഉണ്ടായ അപകടം. റോഡ് പണി ടെൻഡർ എടുത്ത K.M.C എന്ന കമ്പനിയുടെ അനാസ്ഥ മൂലമാണെന്ന് ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി പറഞ്ഞു. റോഡിന് വളരെ അടുത്ത് അത്രയും വലിയ താഴ്ച്‌ചയിൽ കുഴി എടുക്കുകയും അവിടെ ബാരിക്കേഡോ , മറ്റ് തടസ്സങ്ങളോ വെക്കാതിരുന്ന K.M.C കമ്പനിക്കെതിരെ നരഹത്യക്ക് കേസ് എട്ടുക്കണമെന്നും കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാത്രവുമല്ല. മുന്നോട്ട് ഉള്ള ജീവിതം വളരെ ശുദ്ധിമുട്ടിലായ രഞ്ജിത്തിൻ്റെ കുടുംബത്തിന് സഹായമായി രഞ്ജിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും കൂടാതെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും ശിവസേന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമ്മേളനത്തിൽ ശിവസേന കോഴിക്കോട് ജില്ലാ സെക്രെട്ടറി പി ഹരിനാരായണൻ , ജില്ലാ ട്രഷറർ അരുൺകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജിതേന്ദ്രൻ, രാജേഷ് തളി, ജില്ലാ കമ്മിറ്റി അംഗം ബിനു മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *