രമേശ് ചെന്നിത്തലയെ കസ്റ്റഡിയിലെടുത്തു; സ്റ്റേഷനിലേക്ക് കൊണ്ടു പോയി വിട്ടയച്ചു

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ മഹാരാഷ്ട്ര പി സി സി പ്രസിഡന്റടക്കമുള്ള കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചത്. പി സി സി ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെ എത്തി.