x
NE WS KE RA LA
Kerala

മഴക്കെടുതി; മരം ഒടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു

മഴക്കെടുതി; മരം ഒടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു
  • PublishedMay 27, 2025

കണ്ണൂർ: മഴക്കെടുതിയില്‍ കൊല്ലം പട്ടാഴിയിൽ മരം ഒടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു. അപകടത്തിൽ മൈലാടുംപാറ സ്വദേശി ബൈജു വർഗ്ഗീസാണ് (52) മരിച്ചത്. ഇന്നലെയാണ് സംഭവം . ബൈജു വര്‍ഗീസിന്‍റെ പുരയിടത്തിലെ നിരവധി മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീണിരുന്നു . ഇതിന്‍റെ ചില്ലകള്‍ വെട്ടിമാറ്റാനായി പോയതായിരുന്നു ബൈജു. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ബോധരഹിതമായി കിടക്കുന്ന ബൈജുവിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ ദേഹത്തേക്ക് വീണാകാം മരണമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *