തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി ശക്തമായ മഴ, വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കൻ കർണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതും മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ഇന്ന് ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ന്യൂനമർദ്ദം രൂപപ്പെട്ടാൽ വടക്ക് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്നും 23 നും 24 നും വിവിധ ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിലെ 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Recent Posts
- ഗ്രേഡ് എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; ഒന്നാം പ്രതി കീഴടങ്ങി
- പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
- വിതുരയില്‍ കാട്ടാന വീട് തകര്‍ത്തു; ഓടിരക്ഷപ്പെട്ട് വീട്ടമ്മ
- ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ
- വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു
Recent Comments
No comments to show.