x
NE WS KE RA LA
Uncategorized

കോട്ടയം നഴ്സിംഗ് കോളജിൽ റാഗിംഗ് ; 5 വിദ്യാർഥികൾ അറസ്റ്റിൽ ; സസ്പൻഷനും

കോട്ടയം നഴ്സിംഗ് കോളജിൽ റാഗിംഗ് ; 5 വിദ്യാർഥികൾ അറസ്റ്റിൽ ; സസ്പൻഷനും
  • PublishedFebruary 12, 2025

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവം. അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചതുൾപ്പടെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

അതുപോലെ സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കി ഉള്‍പ്പെടെ സീനിയേഴ്സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്നും. കഴിഞ്ഞ മൂന്ന് മാസത്തോളമായി സീനിയേഴ്സ് തങ്ങളെ നിരന്തരം ഉപദ്രവിച്ചുവരികയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നൽകി. സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ഇവര്‍ ഇത് ആദ്യമൊന്നും ആരോടും പറഞ്ഞില്ലെന്നും. പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *