ഹോളി ക്രോസ് കോളജിൽ റാഗിംഗ് ; 6 വിദ്യാർഥികൾക്കെതിരെ കേസ്, പിന്നാലെ സസ്പെൻഷൻ

കോഴിക്കോട് : എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിംഗ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന 6 പേർക്കെതിരെ പൊലീസ് കേസെടുത്തു.14 ന് വൈകിട്ട് 6.45 നാണ് സംഭവം.
ഒളവണ്ണ വളപ്പിൽ താനിക്കുന്നത് വീട്ടിൽ വിഷ്ണുവിനെയാണ് മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം കൂടാതെ കണ്ടാലറിയുന്ന മറ്റു 4 വിദ്യാർഥികളും ചേർന്ന് റാഗിംഗ് ചെയ്തത്. സംഭവത്തിൽ തലയ്ക്ക് പിന്നിലും വലത് കാൽ തുടയിലും പരിക്കുണ്ട്. കൂളിംഗ് ഗ്ലാസ് അഴിച്ച് മാറ്റി മർദ്ദിക്കുകയായിരുന്നു എന്നു പറയുന്നു. ഇന്നലെ വൈകിട്ട് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്