റോക്കട്രിക്ക് ശേഷം മാധവന്റെ മറ്റൊരു ബയോപിക് വരുന്നു

ചെന്നൈ: സംവിധായകന്‍ കൃഷ്ണകുമാര്‍ രാമകുമാര്‍ ഒരുക്കുന്ന ശാസ്ത്രജ്ഞന്‍ ജി ഡി നായിഡുവിന്റെ ബയോപിക് ഷൂട്ടിംഗ് ആരംഭിക്കുന്നു. ‘ഇന്ത്യയുടെ എഡിസണ്‍’ എന്ന് വിളിക്കപ്പെടുന്ന ജി ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രം പൂര്‍ണ്ണമായും ചിത്രീകരിക്കുന്നത്. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മുരളീധരന്‍ സുബ്രഹ്‌മണ്യന്‍ ഐഎഎന്‍എസിനോട് സംസാരിച്ചത് അനുസരിച്ച് ചിത്രത്തിന്റ 95 ശതമാനം ചിത്രീകരണം ജിഡി നായിഡു ജീവിച്ചിരുന്ന അതേ സ്ഥലത്ത് തന്നെയായിരിക്കും നടക്കുക. ബാക്കി അഞ്ച് ശതമാനവും വിദേശത്ത് ചിത്രീകരിക്കുക. വിദേശത്ത് ചിത്രീകരിക്കേണ്ട ഈ അഞ്ച് ശതമാനത്തിന്റെ ചെറിയൊരു ഭാഗം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു. ബാക്കി ഭാഗങ്ങള്‍ പിന്നീട് ഷൂട്ട് ചെയ്യും. ചിത്രത്തിന്റെ ഇന്ത്യയിലെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ഫെബ്രുവരി 18 ന് ആരംഭിക്കും തുടര്‍ന്ന് ചിത്രത്തിന്റെ പേര് ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തും.