x
NE WS KE RA LA
Crime Kerala

തൊടുപുഴയിൽ ക്വൊട്ടേഷൻ കൊല : ദൃശ്യം 4 നടപ്പിലാക്കിയെന്ന് പ്രതിയുടെ മൊഴി

തൊടുപുഴയിൽ ക്വൊട്ടേഷൻ കൊല : ദൃശ്യം 4 നടപ്പിലാക്കിയെന്ന് പ്രതിയുടെ മൊഴി
  • PublishedApril 7, 2025

തൊടുപുഴ: തൊടുപുഴയിൽ ബിജുവിന്‍റെ കൊലാപതകത്തിൽ നിര്‍ണായക തെളിവായി ഒന്നാം പ്രതി ജോമോന്‍റെ കോള്‍ റെക്കോഡ് പുറത്ത്. ജോമോന്‍റെ ഫോണ്‍ പരിശോധിച്ചതിൽ നിന്നാണ് നിര്‍ണായക തെളിവായി കോള്‍ റെക്കോര്‍ഡ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കൊലപാതകത്തിനുശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞതിന്‍റെ കോള്‍ റെക്കോഡുകളാണ് ലഭിച്ചത്. ‘ദൃശ്യം -4’ നടപ്പാക്കിയെന്നാണ് ജോമോൻ അറിയിച്ചത്.

അതേസമയം, ശബ്ദത്തിന്‍റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോൻ വിളിച്ച ആളുകളുടെയും മൊഴി രേഖപ്പെടുത്തും. ജോമോൻ ഉൾപ്പെടെയുളള പ്രതികൾക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും. ജോമോന്‍റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടാകുമെന്ന് സൂചനകൾ പറയുന്നത്. തട്ടിക്കൊണ്ടുപോകൽ ഇവർക്കറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *