ചോദ്യ പേപ്പർ ചോർച്ച: മറ്റ് യൂടുബ് ചാനലും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം : എം എസ് സൊലൂഷൻസ്
കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ രംഗത്ത്. മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് തങ്ങൾ വീഡിയോ തയ്യാറാക്കിയതെന്നാണ് വീഡിയോ ഒരുക്കിയവർ പറഞ്ഞു.
പരീക്ഷയുടെ തലേദിവസം രാത്രി 7 മണിയോടെ മറ്റുള്ളവർ വീഡിയോ തയ്യാറാക്കിയിരുന്നു. അവയെല്ലാം നോക്കി രാത്രി 12 മണിക്ക് ശേഷമാണ് എംഎസ് സൊല്യൂഷൻ വീഡിയോ തയ്യാറാക്കിയത്. അതാണ് കൂടുതൽ ചോദ്യങ്ങൾ ഉൾപെടാൻ കാരണം എന്നും അധ്യാപകൻ വിശദീകരിച്ചു. അതുപോലെ മറ്റു ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വന്നതിലും ഇരട്ടി ശരിയായ ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷന്റെ വീഡിയോയിൽ ഉണ്ടായിരുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും മറ്റു ഓൺലൈൻ പ്ലാറ്റഫോമുകളെ കുറിച്ചും അന്വേഷണം നടത്തണമെന്നും ആരോപണം ഉയർന്ന പത്താം തരം ഇംഗ്ലീഷ് വീഡിയോ തയ്യാറാക്കിയ അധ്യാപകൻ പറഞ്ഞു.