x
NE WS KE RA LA
Kerala

ചോദ്യപേപ്പർ ചോർച്ച കേസ്; ഷുഹൈബിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ചോദ്യപേപ്പർ ചോർച്ച കേസ്; ഷുഹൈബിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
  • PublishedMarch 10, 2025

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസ് എം എസ് സൊല്യൂഷൻസ് സി ഇ ഓ ഷുഹൈബിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഷുഹൈബിന്റെ സത്യാവാമൂലവും കസ്റ്റഡി അപേക്ഷയും നാളെ സമർപ്പിക്കും. താമരശ്ശേരി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. പ്യുൺ അബ്ദുൽ നാസറിൻ്റെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും.

എംഎസ് സൊല്യൂഷന് സമാനമായി മറ്റ് ചില ഏജൻസികൾ കൂടി ഉണ്ട്. അവരും സമാനമായ രീതിയിൽ വർഷങ്ങളായി ചോദ്യപേപ്പറുകൾ പ്രവചിച്ചിരുന്നു. അതിലേക്കും ഇനി അന്വേഷണം പോകുന്നില്ലെന്നും . അത്കൊണ്ട് തന്നെ സമഗ്രമായ ഒരു അന്വേഷണം ഇനി ഇതിന്റെ പേരിൽ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ട്. ആരോപണവും ആക്ഷേപവും ഉയർന്ന 2024ലെ ചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ട് മാത്രം അന്വേഷണം നടത്തി, ഇപ്പോൾ നിലവിലുള്ള പ്രതികളെ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *