x
NE WS KE RA LA
Crime Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് ; മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിനെ റിമാന്‍ഡ് ചെയ്തു

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് ; മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിനെ റിമാന്‍ഡ് ചെയ്തു
  • PublishedMarch 7, 2025

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് എംഎസ് സൊല്യൂഷന്‍ സിഇഒ കൂടിയായ ഷുഹൈബിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച പൊലീസ് അപേക്ഷ നല്‍കും. ചോദ്യപേപ്പര്‍ അധ്യാപകര്‍ക്ക് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്കൂളിലെ പ്യൂണായ അബ്ദുല്‍ നാസറിന്റെ ജാമ്യാപേക്ഷയും താമരശ്ശേരി കോടതി ഇന്ന് തള്ളി.

Leave a Reply

Your email address will not be published. Required fields are marked *