തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ്.പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണത്തിലാണ് നടപടി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്ബാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നല്കിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിപി സർക്കാരിന് നല്‍കിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. മറ്റ് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് അജിത് കുമാറില്‍ നിന്ന് മൊഴിയെടുക്കാനായി നോട്ടീസ് നല്‍കും.
Recent Posts
- തൊള്ളായിരം കണ്ടിയിൽ വാഹനാപകടം ; ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
- ഉമ്മൻചാണ്ടിക്കെതിരായ പരാമർശം: ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് വിഡി സതീശൻ
- നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു
- ശബരിമല സ്വർണക്കൊള്ള ; മുരാരി ബാബുവിന് ജാമ്യം
- ‘ഇനി പ്രേക്ഷകരും സ്തുതി പാടും’; ഉമർ എഴിലാൻ – എച്ച്. ഷാജഹാൻ സംഗീതം നൽകിയ “അറ്റി”ലെ ലിറിക്കൽ ഗാനമെത്തി..
Recent Comments
No comments to show.