സമ്പൂർണ ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ല

ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ സമ്പൂർണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു ജില്ലാ ഭരണകൂടം .ഔട്ട് ഇന്ന് രാത്രി 9 മുതൽ നാളെ രാവിലെ 5 മണി വരെ ലൈറ്റുകൾ അണച്ചിടും. ലൈറ്റുകൾ അണച്ച് അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പാണ് ബ്ലാക്ക് ഔട്ട്.
ഇന്ന് പഞ്ചാബിലെ അതിർത്തി മേഖലയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഫിറോസ് ഫോർ സെക്ടറിൽ ആണ് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്.അതേസമയം അതിര്‍ത്തിയിൽ പ്രകോപനം തുടരുകയാണ് പാകിസ്താൻ. കുപ്വാര, ബാരാമുള്ള, ഉറി, അഖിനൂർ മേഖകളിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തു. സൈന്യം ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ സേനാ വിന്യാസവും വർധിപ്പിച്ചിട്ടുണ്ട്. നൂറിലധികം കുടുംബങ്ങളെ അതിർത്തിയിൽ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്