x
NE WS KE RA LA
Kerala

അഭിമാന നിമിഷം; ടൈം വേൾഡ് റെക്കോർഡിൽ ടി സി റൂഫ് ടൈൽസ്

അഭിമാന നിമിഷം;  ടൈം വേൾഡ് റെക്കോർഡിൽ ടി സി റൂഫ് ടൈൽസ്
  • PublishedMay 5, 2025

കോഴിക്കോട് : കേരളത്തിലെ മുൻനിര റൂഫ് ടൈൽ നിർമ്മാതാക്കളിൽ ഒരാളായ ടി സി റൂഫ് ടൈൽസ്, ലോകത്തെ ഏറ്റവും വലിയ റൂഫ് ടൈൽ നിർമ്മിച്ചതിലൂടെ ടൈം വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ചു. 211 സെ.മീറ്റർ നീളം, 133 സെ.മീറ്റർ വീതി, 250 കിലോ തൂക്കം എന്ന അളവിലുള്ള ഈ റൂഫ് ടൈൽമുതലക്കുളത്ത് ഔദ്യോഗികമായി പ്രകാശനം ചെയ്യും. മെയ് 8-ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ കമൽ വരദൂർ പരിപാടി ഉദ്ഘാടനം നിർവഹിക്കും. ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും പ്രശസ്ത കാർട്ടൂണിസ്റ്റുമായ എം. ദിലീഫ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. വെസ്റ്റേൺ റൂഫ് ടൈൽ ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ കാഫീർ –അലി ചടങ്ങിൽ പങ്കെടുക്കുംമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എം ദിലീഫ്, സഫീർ അലി, അജയ് നാരായണൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *