x
NE WS KE RA LA
Politics Uncategorized

റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം; മധ്യപ്രദേശില്‍ 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി

റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം; മധ്യപ്രദേശില്‍ 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി
  • PublishedJuly 22, 2024

മധ്യപ്രദേശ്: മധ്യപ്രദേശില്‍ സ്ത്രീകളോട് കൊടും ക്രൂരത. 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി. റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് മേല്‍ ട്രക്കില്‍ മണ്ണ് തട്ടി.മമത പാണ്ഡേ, ആഷ പാണ്ഡേ എന്നീ സ്ത്രീകളാണ് അധിക്രമത്തിന് ഇരയായത്. റേവ ജില്ലയിലെ ഹിനോത ജോറോത് ഗ്രാമത്തിലാണ് സംഭവം അടന്നത്. 2 കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നും വിശദീകരണം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കരിങ്കല്ല് ഇടുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചതെന്ന് അക്രമത്തിന് ഇരയായവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രണ്ടു സ്ത്രീകളെയും നാട്ടുകാര്‍ രക്ഷിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ്. രണ്ട് പ്രതികള്‍ ഒളിവിലെന്നും റേവ പോലീസ് അറിയിച്ചു. റോഡുപണിക്കായി മണ്ണും ചരലുമായെത്തിയ ട്രക്കിനു സമീപം ഇരുവരും ഇരിക്കുകയായിരുന്നു. പ്രതിഷേധം തുടര്‍ന്നതോടെണ് ട്രക്കിലെ മണ്ണ് ഇവരുടെ ദേഹത്തേക്ക് ഇട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ രക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *