തൃശ്ശൂർ: ആനന്ദപുരത്ത് ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി. ഷാപ്പിൽ മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണൻ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്. യദുകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നരയോടെ മരണം സംഭവിച്ചു. പ്രതിക്കായുള്ള തെരച്ചിൽ തുടരുന്നതായി പുതുക്കാട് പൊലീസ് വ്യക്തമാക്കി.
Recent Comments
No comments to show.
Popular Posts
January 10, 2026
സ്വർണക്കൊള്ള കേസ്; നടപടി വേഗത്തിൽ ആക്കാൻ ഇഡി
January 10, 2026