x
NE WS KE RA LA
Uncategorized

പ്രമുഖ നടിയുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ജാമ്യമില്ല വകുപ്പ്

പ്രമുഖ നടിയുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ജാമ്യമില്ല വകുപ്പ്
  • PublishedJanuary 28, 2025

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്നും. സനല്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ കോൺസുലേറ്റിനെ സമീപിക്കാൻ ശ്രമം തുടങ്ങിയതായും കൊച്ചി പൊലീസ് അറിയിച്ചു.

പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഉണ്ടായ സമാന പരാതിയിൽ കുറ്റപത്രം നൽകാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇ മെയില്‍ വഴിയാണ് നടി സനല്‍കുമാര്‍ ശശിധരനെതിരെ കൊച്ചി എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. നേരത്തേയും ഈ നടിയുടെ പരാതിയിൽ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. നടിയുടെ മൊഴി എടുക്കാനുള്ള നടപടികള്‍ കൊച്ചി പൊലീസ് പൂര്‍ത്തിയാക്കി വരികയാണ്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് 2022ൽ നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്യുകയും. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസിൽ സനലിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നുവെന്നാണ് നടിയുടെ പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തിയെന്നും. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും നടി പരാതിയിൽ പറഞ്ഞു. പിന്നാലെയാണ് വീണ്ടും നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സനല്‍കുമാര്‍ അപമാനകരമായ പോസ്റ്റുകള്‍ പങ്കിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *