വയനാട്ടിൽ പ്രിയങ്കയുടെ സന്ദർശനം: രാധയുടെയും എൻ എം വിജയൻ്റെയും കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തി

വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തി. 11.30 ഓടെ വയനാട്ടിൽ എത്തിയ പ്രിയങ്ക പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിച്ചു. ഒന്നേ മുക്കാലോടെ അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും കണ്ടു.
തുടർന്ന് കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുത്തു. അതിനിടെ വി.ഡി. സതീശൻ നയിക്കുന്ന മലയോര ജാഥയിൽ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുത്ത ശേഷം പ്രിയങ്ക ഡൽഹിയിലേക്ക് മടങ്ങും.
അതുപോലെ സന്ദർശനത്തിന് എത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ച് സി പി ഐ എം പ്രവർത്തകർ . മാനന്തവാടി കണിയാരത്ത് വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.