പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടില്‍ എത്തും

കല്‍പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കണ്‍വെന്‍ഷനുകളില്‍ പ്രിയങ്ക പങ്കെടുക്കും. പെരുന്നാള്‍ നടക്കുന്ന പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തില്‍ ഇന്ന് വൈകിട്ട് പ്രിയങ്ക സന്ദര്‍ശനം നടത്തും.